അയ്മനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം; വളർത്തുപൂച്ചയെ കടിച്ചു കൊന്നു 

അയ്മനം :  ചാമത്ര റോഡിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വളർത്തുപൂച്ച ചത്തു. ഇന്ന് രാവിലെ ചാമത്ര റോഡിലുള്ള ഒരു വീട്ടിലെ വളർത്തുപൂച്ചയെ തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ച് കടിച്ചുകൊല്ലുകയായിരുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം ദിനംപ്രതി രൂക്ഷമാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. 

Advertisements

അയ്മനം ഇരവീശ്വരം പാടശേഖരത്തോട് ചേർന്നുള്ള സ്വകാര്യ പുരയിടത്തിൽ താവളമാക്കിയിരിക്കുന്ന തെരുവ് നായ്ക്കളാണ് പ്രദേശവാസികൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്നതെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന റോഡായതിനാൽ വലിയ അപകടസാധ്യത നിലനിൽക്കുന്നുവെന്നും, തെരുവ് നായ്ക്കളുടെ ആക്രമണം മൂലം പ്രദേശവാസികളും, യാത്രക്കാരും ഭീതിയിലാണെന്നും അറിയിച്ചു.

തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles