ഫ്രഞ്ച് സൂപ്പർതാരം മൈക്കിള്‍ ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിൽക്കും : ഫ്രാൻസിൻ്റെ അപ്പീൽ തള്ളി ഫിഫ ; ക്വാർട്ടറിൽ നിർണ്ണായകം

ന്യൂയോർക്ക്: ഫ്രഞ്ച് സൂപ്പർതാരം മൈക്കിള്‍ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള ഫ്രഞ്ച് ഫുട്‍ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ തള്ളി ഫിഫ.പരാഗ്വയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൈക്കിള്‍ ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. മത്സരത്തില്‍ വളരെയധികം പരുക്കൻ കളിപുറത്തെടുക്കുകയും പതിമൂന്ന് ഫയലുകള്‍ ചെയ്യുകയും ചെയ്ത പരാഗ്വായ്‌ക്കെതിരെ ഒരു മഞ്ഞക്കാർഡ് പോലും നല്‍കാത്ത റഫറിയുടെ തീരുമാനത്തെനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. കൂടാതെ ബോസ്നിയക്കെതിരെ യുഎസ് താരം ബലോഗന് ലഭിച്ച റെഡ് കാർഡ് യുഎസ്- ബെല്‍ജിയം പ്രീ ക്വാർട്ടറിന് മുൻപ് പിൻവലിക്കുകയും ബലോഗന് ആ മത്സരത്തില്‍ കളിക്കാൻ അവസരം നല്‍കുകയും ചെയ്ത ഫിഫയുടെയും അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെയും നടപടി വലിയ രീതിയില്‍ വിമർശിക്കപ്പെട്ടിരിരുന്നു.

Advertisements

“ഞങ്ങള്‍ ഫിഫക്ക് നല്‍കിയ അപ്പീലിന് മറുപടി ലഭിച്ചു. മൈക്കിള്‍ ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയിരുന്നു. ഇതേ ടൂർണമെന്റില്‍ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചതിന്റെ നിയമം ഞങ്ങള്‍ക്ക് മനസിലായില്ല.” ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് പറഞ്ഞു. മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലില്‍ മൈക്കിള്‍ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാല്‍ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരത്തില്‍ താരത്തിന് കളത്തില്‍ ഇറങ്ങാൻ കഴിയില്ലെന്നാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് എംബാപെയും ഡംബെലെയും പ്രശംസിക്കപ്പെടുമ്പോള്‍ അധികം ആഘോഷിക്കപ്പെടാതെ പോകുന്ന താരമാണ് മൈക്കിള്‍ ഒലീസെ. സ്വീഡനുമായുള്ള ഫ്രാൻസിന്റെ നോക്കൗട്ട് മത്സരത്തില്‍ രണ്ട് അസിസ്റ്റുകളാണ് താരം നല്‍കിയത്. 5 അസിസ്റ്റുകളുമായി ഇതുവരെ ടൂർണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവും മൈക്കിള്‍ ഒലീസെ തന്നെയാണ്. ആരാധകർക്കിടയില്‍ മിസ്റ്റർ നോണ്‍ഷാലന്റ് എന്നറിയപ്പെടുന്ന ഒലീസെ ഇത്തവണ ലോകകപ്പിന്റെ താരമായി മാറുമെന്നും ആരാധകർക്കിടയില്‍ ചർച്ചകള്‍ രൂപപ്പെടുന്നുണ്ട്. ബുണ്ടസ് ലീഗില്‍ കഴിഞ്ഞ സീസണില്‍ ബയേണിന് വേണ്ടി 32 കളികളില്‍ നിന്നും പതിനഞ്ച് ഗോളുകളും 19 അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. കൂടാതെ പതിമൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളില്‍ നിന്നും 5 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Hot Topics

Related Articles