തിരുവനന്തപുരം: സംസ്ഥാന പൊലീസിൻ്റെ ഓണ്‍ലൈൻ ഫയല്‍ നീക്കത്തിനായുള്ള ‘അയാപ്സ്’ സോഫ്റ്റ്‌വെയറിന് നേരെ മാല്‍വെയർ ആക്രമണ ശ്രമം.സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിൻ്റെ പ്രവർത്തനം അല്‍പ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചു. ചുരുങ്ങിയ സമയത്തേക്ക് ഫയല്‍ നീക്കം നിലച്ചതല്ലാത്തെ മറ്റ് സുരക്ഷാ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും, ഫയലുകളിലെ വിവരങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അതിനുള്ള ശ്രമമാണ് നടന്നതെന്നും സ്ഥിരീകരിച്ച സൈബർ ഡിവിഷൻ, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
Advertisements


