തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. താൻ പറയാത്ത കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നാണ് സുധീരന്‍റെ പരാതി. മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. വ്യാജ പ്രചാരണത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയെ സമീപിച്ചത്. പരാതി നല്‍കിയ വിവരം ഫേസ്ബുക്കിലൂടെ സുധീരൻ തന്നെയാണ് പുറത്തുവിട്ടത്.
Advertisements


