അമേരിക്ക തകർത്ത അതീവ പ്രാധാന്യമുള്ള മഷ്ഹദ് റെയില്‍വേ പാതയിൽ അത്ഭുതകരമായ പോരാട്ടം നടത്തി ഇറാൻ ; 13 മണിക്കൂർ കൊണ്ട് റെയിൽവേ പാത തയ്യാർ 

ടെഹ്റാൻ: അതിശക്ത ആക്രമണത്തില്‍ അമേരിക്ക തകർത്ത അതീവ പ്രാധാന്യമുള്ള മഷ്ഹദ് റെയില്‍വേ പാതയിലെ ഒരു ലൈൻ വെറും 13 മണിക്കൂർ കൊണ്ട് പുനഃസ്ഥാപിച്ച്‌ ഇറാൻ. വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ സൈന്യം നടത്തിയ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ ഗുലിസ്ഥാൻ പ്രവിശ്യയിലെ രണ്ട് പ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമാണ് തകർന്നത്. പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടർന്ന് ടെഹറാനില്‍ നിന്ന് മഷ്ഹദിലേക്കുള്ള ട്രെയിൻ സർവീസുകള്‍ ഇറാൻ താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാല്‍ അതിവേഗം പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ നടത്തിയ ഇറാൻ അധികൃതർ മഷ്ഹദ് ലൈനുകളിലൊന്ന് പ്രവർത്തനസജ്ജമാക്കുകയും രണ്ടാം ലൈൻ കൂടി ഉടൻ തന്നെ പൂർണ്ണമായി പുനഃസ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. രണ്ടാമത്തെ ലൈൻ കൂടി തുറക്കുന്നതോടെ പ്രദേശത്തെ തീവണ്ടി ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലാകും.

Advertisements

അമേരിക്ക നടത്തിയത് അതിശക്ത ആക്രമണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാനില്‍ പാലങ്ങളും റെയില്‍വേ ട്രാക്കുകളും ചബഹർ തുറമുഖത്തെ കണ്‍ട്രോള്‍ റൂമും ഉള്‍പ്പടെയുള്ള ജനവാസ മേഖലിയിലാണ് അമേരിക്ക അതിശക്ത ആക്രമണം അഴിച്ചുവിട്ടത്. ഏപ്രില്‍ 8 ലെ വെടിനിർത്തലിന് ശേഷം ആദ്യമായാണ് സിവിലിയൻ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. 90 കേന്ദ്രങ്ങളാക്രമിച്ചെന്ന് അമേരിക്കൻ സെൻട്രല്‍ കമാൻഡ് അറിയിച്ചു. ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേർക്ക് ജീവൻ നഷ്ടമായി. കുവൈത്തിലെ അരിഫ്ജാൻ, അലി അല്‍ സാലിം എയർബേസ് , പേട്രിയറ്റ് മിസൈല്‍ സംവിധാനം എന്നിവയിലേക്ക് ഇറാൻ തിരിച്ചടിച്ചു. ബഹറൈനില്‍ ജുഫൈർ, ഷെയ്ഖ് ഈസ താവളങ്ങളിലേക്കും അമേരിക്കൻ ഇന്ധന ഡിപ്പോകളിലേക്കും ഖത്തറിലെ സാറ്റലൈറ്റ് ആന്റിന സംവിധാനത്തിലേക്കും ആക്രമണം നടത്തി. ആണവായുധമുണ്ടാക്കില്ലെന്ന നിലപാടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങളാലോചിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി.

ഖമനെയിക്ക് വിട നല്‍കാൻ ഇറാൻ

അമേരിക്ക – ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മൃതദേഹം സംസ്കാരത്തിനായി മഷ്ഹദിലെത്തിച്ചു. സംസ്കാര ചടങ്ങുകള്‍ അന്തിമഘട്ടത്തിലാണ്. സുരക്ഷയ്ക്കായി പോർ വിമാനം സജ്ജമാക്കിയാണ് പരമോന്നത നേതാവിന് ഇറാൻ വിടയേകാനായി സജ്ജമായിരിക്കുന്നത്. മൃതദേഹം വഹിച്ചുള്ള വിമാനം പോർ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദില്‍ എത്തിച്ചത്. ഖമനെയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും പുറത്തുവിട്ടു. ഫെബ്രുവരി 28-ന് നടന്ന യു എസ് – ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഖമനെയിയുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യം വിടനല്‍കും. പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും ശവസംസ്കാര ചടങ്ങുകള്‍ക്കായി ജനസമുദ്രമാണ് ഒത്തുകൂടിയത്.

Hot Topics

Related Articles