വീണ്ടും ഇംഗ്ലണ്ടിൽ നാണം കെട്ട് തോറ്റ് ടീം ഇന്ത്യ..! ഇക്കുറി തോൽവി ഒൻപത് വിക്കറ്റിന്

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിന് എതിരായ നാലാം ട്വന്റി 20യിലും ഇന്ത്യയ്ക്ക് തോൽവി. ഒൻപത് വിക്കറ്റിനാണ് ഇക്കുറി ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ക്യാപ്റ്റൻ ഹാരി ബ്രൂക്കും (പുറത്താകാതെ 79), ഫിൽ സാൾട്ടും (പുറത്താകാതെ 59) ചേർന്ന് ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിച്ചു. സ്‌കോർ ഇന്ത്യ – 158/7. ഇംഗ്ലണ്ട് – 159/1.

Advertisements

ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ സൂര്യവംശി (15), അഭിഷേക് (16), ഇഷാൻ കിഷൻ (4), തിലക് വർമ്മ (11), വാഷിംങ്ടൺ സുന്ദർ (5) എന്നിവർ പരാജയപ്പെട്ടപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (പുറത്താകാതെ 80) , ശിവം ദുബൈ (22) എന്നിവർ മാത്രമാണ് ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്തത്. ആർച്ചർ, ടങ് എന്നിവർ രണ്ട് വീതവും വിൽജാക്‌സും, ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിൽ 13.5 ഓവറിൽ ഇംഗ്ലണ്ട് കളി പൂർത്തിയാക്കി. എട്ട് റണ്ണെടുത്ത ജോസ് ബട്‌ലറിന്റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

Hot Topics

Related Articles