വാഴൂർ മലങ്കര ഓർത്തോഡോക്സ് സഭാ മുൻ മാനേജ്മെന്റ് കമ്മറ്റിയംഗം ടി പി പുരം തുണ്ടിയിൽ ടി. ടി. ചാക്കോ (97) നിര്യാതനായി. മൃതദേഹം നാളെ ജൂലൈ 11 ശനിയാഴ്ച നാലിന് വസതിയിൽ കൊണ്ട് വരും. സംസ്കാരം ഞായർ 3 ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം 4ന് വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തോഡോക്സ് പള്ളിയിൽ. 1949 ൽ താമരശേരിയിൽ സർവേയറായി ഔദ്യോ ഗിക ജീവിതം തുടങ്ങി. 1953 ൽ അധ്യാപകനായി. കോട്ടയം എംഡി സെമി നാരി, വാഴൂർ സെന്റ് പോൾസ് സ്കൂൾ എന്നിവിടങ്ങളിൽ സേവനം ചെയ്തു. കോൺഗ്രസിന്റെ മണ്ഡലം – ബ്ലോക്ക് പ്രസിഡന്റായും ഡിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വാഴൂർ ഫാർമേഴ്‌സ് ബാങ്ക് അംഗവും വാഴൂർ പള്ളി ട്രസ്റ്റിയും ഓർത്തോഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാ തോലിക്കാ ബാവായുടെ ഗുരുവും ആയിരുന്നു. ഭാര്യ : വാഴൂർ കാഞ്ഞിരത്തറയിൽ പരേതയായ തങ്കമ്മ. മക്കൾ : ഡെയ്സി അലക്സ് (വാഴൂർ മുൻ പഞ്ചായത്തംഗം ), സണ്ണി തോമസ് (റിട്ട. എൻജിനീയർ, റെയിൽവേ ). മരുമക്കൾ : മണർകാട് മണ്ണുക്കുന്നേൽ ഷീബ സണ്ണി ( നഴ്സ്, റെയിൽവേ മുംബൈ ), പരേതനായ അലക്സ് കൈമുണ്ടൻകാലായിൽ ചാമംപതാൽ.
വാഴൂർ മലങ്കര ഓർത്തോഡോക്സ് സഭാ മുൻ മാനേജ്മെന്റ് കമ്മറ്റിയംഗം ടി പി പുരം തുണ്ടിയിൽ ടി. ടി. ചാക്കോ


