കോട്ടയം: ബിജെപി രാജ്യവ്യാപകമായി നടത്തിവരുന്ന മണ്ഡലതല പഠന ശിബിരങ്ങളുടെ ഭാഗമായി കോട്ടയം മണ്ഡലം സംഘടിപ്പിച്ച പഠന ശിബിരം ബിജെപി കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു.
മണ്ഡലം അദ്ധ്യക്ഷൻ വിപി മുകേഷ് അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽ കൃഷ്ണ,എസ് രതീഷ്,മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ,റിബ വർക്കി,കുസുമലയം ബാലകൃഷ്ണൻ,നന്ദൻ നട്ടാശ്ശേരി,അരുൺ മൂലേടം,ആന്റണി അറയിൽ,ജിഷ്ണു പ്രസന്നകുമാർ,വിനു ആർ മോഹൻ,കെ ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.
ശിബിരം ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും.
Advertisements


