അഞ്ചാലുംമൂട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സുരക്ഷാ ഓഡിറ്റിന് അമ്മമാർ കൈകോർക്കുന്നു

കൊല്ലം : അഞ്ചാലുംമൂട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികളിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷ ഉറപ്പാക്കാൻ എം പി ടി എ യുടെ നേതൃത്വത്തിൽ അമ്മമാർ നേതൃയോഗം സംഘടിപ്പിച്ചു. എല്ലാ ക്ലാസ് മുറികളിലെയും സ്കൂൾ അങ്കണത്തിലെയും കുട്ടികൾ വരുന്ന വഴിയോരങ്ങളിലെയും ബുദ്ധിമുട്ടുകൾ പഠിച്ച് പരിഹാരം കാണാൻ എം പി ടി എ യോഗം തീരുമാനിച്ചു. എം പി ടി എ പ്രസിഡന്റ് ഷെമി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം കൃഷ്ണകുമാർ എം പി ടി എ വൈസ് പ്രസിഡന്റ് അനില, പി ടി എ വൈസ് പ്രസിഡന്റ് ഷംനാർ,സ്റ്റാഫ് സെക്രട്ടറി ജിജ എസ്, എസ് ആർ ജി കൺവീനർ ജി രശ്മി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles