കായംകുളം കറ്റാനത്ത് സ്വകാര്യബസിന്​ നേരെ കല്ലേറ്​; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്​

ആലപ്പുഴ: സമയം തെറ്റിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ് എറിഞ്ഞു തകർത്തു. കായംകുളം കറ്റാനത്താണ് അക്രമം ഉണ്ടായത്. കല്ലേറിൽ ചില്ല് തകർന്ന് ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. ശ്രീപാർവതി എന്ന ബസ്സിന് നേരെയാണ് കൂട്ടുങ്കൽ ബസിലെ ജീവനക്കാർ കല്ലെറിഞ്ഞത്. ബസ്സിനുള്ളിൽ കയറി നടത്തിയ മർദ്ദനത്തിൽ ജീവനക്കാർക്കും പരിക്കേറ്റു. അക്രമം നടത്തിയത് ശരത്ത്. കണ്ണൻ എന്നീ പ്രൈവറ്റ് ബസ് ജീവനക്കാർ. ബസിന്​ കല്ലെറിയുമ്പോൾ ഉള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles