കൊല്ലം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മികച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്ക്കാരത്തിനു തുടർച്ചയായി മൂന്നാം തവണയും ജി എച്ച് എസ് എസ് അഞ്ചാലുംമൂട് അർഹരായി. ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റെന്ന നിലയിലാണ് ഇത്തവണ സ്കൂളിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ മികച്ച വിദ്യാലയം, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയം, എന്നിവയായിരുന്നു മുൻപ് ലഭിച്ച അംഗീകാരങ്ങൾ. ലിറ്റിൽ കൈറ്റ്സിന്റെ എല്ലാ പുരസ്ക്കാര ചടങ്ങുകളിലും പങ്കെടുത്തു സമ്മാനങ്ങൾ വാങ്ങിയെന്ന നേട്ടവും ഇനി അഞ്ചാലുംമൂടിന് സ്വന്തം.
നിയമസഭാമന്ദിരത്തിൽ വച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ,ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ സാന്നിധ്യത്തിൽ,പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീനിൽ നിന്നും കുട്ടികൾ പുരസ്കാരം ഏറ്റുവാങ്ങി.
വിദ്യാർത്ഥികളായ ശ്രേയ, അനഘ,ആൻസൺ, മുഹമ്മദ് റൈഹാൻ, ശ്രീറാം, ദേവനന്ദൻ,ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, കൈറ്റ് മെന്റർ രശ്മി ജി, പി ടി എ പ്രസിഡന്റ് ബിജു ആർ നായർ എന്നിവരടങ്ങുന്ന ടീമാണ് അവാർഡ് ഏറ്റു വാങ്ങിയത്.








