കടുത്തുരുത്തി: കേരള വ്യാപാരി വ്യവസായി സമിതി മുട്ടുച്ചിറ യൂണിറ്റിന്റെ വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് സി വി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി വി സുഗതൻ ഉദ്ഘാടനം നിർവഹിച്ചു……… സംസ്ഥാന കമ്മിറ്റി അംഗം അന്നമ്മ രാജു, ജില്ലാ കമ്മിറ്റി അംഗങ്ങകളായ രാജൻ നെടിയകാല, ടോമി മ്യാലിൽ, സമിതി കടുത്തുരുത്തി ഏരിയ പ്രസിഡണ്ട് രാജേഷ് മൂലയിൽ, കമ്മിറ്റിയംഗം ചന്ദ്രബോസ് ഭാവന, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സന്തോഷ് സ്വാഗതവും ജെയിംസ് കൃതജ്ഞതയും പറഞ്ഞു……. സെക്രട്ടറി വരവുചെലവ് കണക്കുകൾ വായിച്ച് അവതരിപ്പിച്ചു. തുടർന്ന് 2026/29 വർഷ ഭാരവാഹികളായി കുര്യാക്കോസ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സിബി, സെക്രട്ടറി സന്തോഷ്, ജോയിൻ സെക്രട്ടറി ജെയിംസ് ട്രഷറർ ഷാജു എന്നിവ അടങ്ങുന്ന 11 കമ്മിറ്റിയെ തിരഞ്ഞെടുത്തു,
വ്യാപാരി വ്യവസായി സമിതി മുട്ടുച്ചിറ യൂണിറ്റിന്റെ വാർഷിക സമ്മേളനം നടന്നു


