പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചു ; കെ.എസ്.ഇ.ബി താല്കാലിക ജീവനക്കാരൻ പിടിയിൽ 

കണ്ണൂർ: പരീക്ഷാഹാളില്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി. സംഭവത്തില്‍ കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റിലായി.പൈവളിഗെ സ്വദേശി എസ് ജനാർദന ആണ് അറസ്റ്റിലായത്. മട്ടന്നൂർ പോളി ടെക്നിക് കോളജില്‍ നടന്ന കേരള ഗവണ്‍മെൻ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടിച്ചത്. താല്‍ക്കാലിക ജീവനക്കാരനായ ജനാർദനക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണമായിരുന്നു. പരിശീലന ക്ലാസിന് പോയ സ്ഥാപനത്തിലെ അധ്യാപകനാണ് ഇയാള്‍ക്ക് ഫോണിലൂടെ ഉത്തരങ്ങള്‍ നല്‍കിയത്. ഈ അധ്യാപകൻ ഒളിവിലാണ്.

Advertisements

Hot Topics

Related Articles