എനിക്ക് അവസരം ഉണ്ടായിട്ടും അത് പഠിക്കാൻ പറ്റിയില്ല ; തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം തുറന്ന് പറഞ്ഞ് സാക്ഷാൽ ലയണൽ മെസി 

ലണ്ടൻ  : ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. സ്വന്തമാക്കാൻ ഇനി കിരീടങ്ങളൊന്നും ഇല്ലാത്ത, നിരന്തരം റെക്കോർഡുകള്‍ തിരുത്തിയെഴുതുന്ന ലോകഫുട്ബോളിലെ ഒരേയൊരു ‘ഗോട്ട്’.തന്റെ രണ്ടാം ലോകകപ്പ് എന്ന അതുല്യനേട്ടത്തിലേക്ക് വെറും രണ്ട് വിജയങ്ങള്‍ മാത്രം അകലെയാണ് മെസി ഇപ്പോഴുള്ളത്. എന്നാല്‍ ഇപ്പോഴിതാ മെസിയുടെ ബന്ധപ്പെട്ട മറ്റൊരു കൗതുകമാണ് ചർച്ചയാവുന്നത്.

Advertisements

കരിയറിന്റെ ഏറ്റവും കൂടുതല്‍ സമയം സ്‌പെയിനില്‍ ചെലവഴിച്ച മെസിക്ക് ഇംഗ്ലീഷ് ഭാഷയറിയില്ല എന്നുള്ളത് പലപ്പോഴും വാർത്തകളുടെ തലക്കെട്ടാവാറുണ്ട്. എന്നാല്‍ ഇംഗ്ലീഷ് അറിയാത്തത് ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം എന്ന് മെസി തന്നെ തുറന്നുപറഞ്ഞ വീഡിയോയാണ് ലോകകപ്പിനോടനുബന്ധിച്ച്‌ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കുറേ മുൻപാണ്. യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഇംഗ്ലീഷിലും മെസ്സിയോട് സ്പാനിഷിലും അവതാരകയുടെ ചോദ്യങ്ങള്‍. മെസ്സിയെ അലട്ടുന്നൊരു കുറ്റബോധം ഈ ദൃശ്യത്തിലുണ്ട്. മെസ്സി തുറന്നു പറഞ്ഞത് ഈയിടെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“അവസരമുണ്ടായിട്ടും ഇംഗ്ലീഷ് പഠിച്ചില്ല. ഇപ്പോള്‍ കുറ്റബോധമുണ്ട്. മക്കളോട് ഓർമിപ്പിക്കാറുണ്ട്. അവസരമുള്ളപ്പോള്‍ പരമാവധി ഭാഷപഠിക്കണം. അല്ലെങ്കില്‍, പ്രധാനപ്പെട്ട ആളുകളെ കാണുമ്പോള്‍, നിങ്ങള്‍ക്കിടയില്‍ ഭാഷ മതിലാകും. കുഞ്ഞായിരിക്കുമ്പോള്‍ ഭാഷ പഠനത്തിൻ്റെ പ്രധാന്യം മനസ്സിലാക്കിയില്ല. ഇപ്പോള്‍ തിരിച്ചറിയുന്നു.” മെസി പറയുന്നു.

ബാല്യ, കൗമാരം ബാഴ്സലോണയുടെ വിഖ്യാത പരിശീലന കളരിയായ ലാ മാസിയയില്‍. കളിച്ചത് കൂടുതലും ബഴ്സയില്‍. മറ്റൊരു ഭാഷയുടെ ആവശ്യം വന്നില്ല. പിഎസ്ജിയിലും സ്പാനിഷ് മതിയായിരുന്നു. ഒടുവില്‍ മയാമിക്കാലം മെസ്സിയെ ഇംഗ്ലീഷിൻ്റെ വഴിയെ നീക്കി. സഹതാരങ്ങളുമായി സംസാരിക്കാനും മെസേജുകള്‍ അയക്കാനും ഇംഗ്ലീഷ്. പക്ഷേ, ക്യമാറയ്ക്കു മുന്നിലും പൊതുവേദിയിലും ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസമായിട്ടില്ല, ധൈര്യം ഇപ്പോഴും സ്പാനിഷ് തന്നെ.

Hot Topics

Related Articles