ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി വെല്ലക്കാടൻ മുനീർ ഫർസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്. മിക്ച്ചർ കഴിക്കുന്നതിനിടെ അബദ്ധത്തിൽ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ട കുട്ടിയെ ഉടൻ തന്നെ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements


