ന്യൂഡൽഹി : ലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശക്തമായ 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്‍ നായകനാകുന്ന ടീമില്‍ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഉണ്ട്.
എന്നാല്‍ പേസർ ജസ്പ്രീത് ബുംറയുടെയും സായ് സുദർശന്റെയും ടീമിലെ ഉള്‍പ്പെടുത്തല്‍ ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായിട്ടായിരിക്കും.
ഗോളിലും കൊളംബോയിലും സ്പിൻ പിച്ചുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ലങ്കൻ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ടീമിന് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഓഗസ്റ്റ് ഏഴിന് കൊളംബോയില്‍ നടക്കുന്ന നാലു ദിവസത്തെ സന്നാഹ മത്സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. തുടർന്ന് ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗോളിലും, ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലുമായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
India’s squad for Tests against Sri Lanka: Shubman Gill [C], KL Rahul [VC], Yashasvi Jaiswal, Rishabh Pant [WK], Sai Sudharsan, Dhruv Jurel [WK], Ravindra Jadeja, Kuldeep Yadav, Manav Suthar, Jasprit Bumrah, Mohd. Siraj, Prasidh Krishna, Gurnoor Brar, Devdutt Padikkal, Saransh Jain


