ജനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു : രാഷ്ട്രീയത്തിലേയ്ക്ക് ചുവട് വച്ച് സൗരവ് ഗാംഗുലി ; ബിസിസിഐ അധ്യക്ഷ സ്ഥാനം   രാജിവെച്ചു

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി രാജിവെച്ചു. ട്വിറ്ററിലൂടെയാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചന നൽകിയാണ് ദാദയുടെ ട്വീറ്റ്. ജനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. പുതിയ അധ്യായത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗാംഗുലി പറഞ്ഞു.

Advertisements

ഒരു വര്‍ഷംകൂടി കാലാവധി ഉള്ളപ്പോഴാണ്  എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട് ഗാംഗുലി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സൗരവ് ഗാംഗുലി അധ്യക്ഷനായ ഭരണസമിതിക്ക് മൂന്ന് വര്‍ഷം അധികാരത്തില്‍ തുടരാനാവുന്നതാണ്. എതിരില്ലാതെയായിരുന്നു ബിസിസിഐ പ്രസിഡന്റായി ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് അന്ന് തിരുത്തിയെഴുതപ്പെട്ടത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ പ്രധാനിയായ ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും ആവേശത്തോടെയാണ് അരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Hot Topics

Related Articles