ആർ.ആർ.ആർ സ്വവർഗാനുരാഗികളുടെ ചിത്രമോ..? സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ച; ആയിരം കോടി നേടിയ സിനിമയെ പിൻതുടർന്ന് വിദേശ സിനിമാ സ്‌പെഷ്യലിസ്റ്റുകൾ

ന്യൂഡൽഹി: ബാഹുബലിയുടെ സംവിധായകൻ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർആർആർ സമീപകാല ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വിദേശരാജ്യങ്ങളിലും ചിത്രം ഗംഭീര വിജയമായി. ഒടിടി റിലീസായി ചിത്രം എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ രസകരമായ ഒരു ചർച്ച നടക്കുകയാണ്.

Advertisements

സ്വതന്ത്ര്യസമരസേനാനികളായ കൊമാരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവരുടെ സൗഹൃദവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രം കണ്ട വിദേശികളിൽ ചിലരിൽ കഥാപാത്രങ്ങളുടെ സൗഹൃദം ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങൾ സ്വവർഗാനുരാഗികൾ ആണെന്ന് അവർ വിലയിരുത്തുന്നു. ആർആർആർ ഒരു തെന്നിന്ത്യൻ സിനിമയാണ്. അതിൽ ഏറ്റവും വലിയ ആകർഷണം സ്വവർഗാനുരാഗികളായ നായകന്മാരാണ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മാർച്ച് 25 നാണ് ആർആആർ റിലീസ് ചെയ്തത്. 1150 കോടി രൂപയോളം ബോക്‌സ് ഓഫീസ് വരുമാനം നേടി ഇന്ത്യൻ സിനിമയിലെ ഹിറ്റ് ചിത്രങ്ങളിൽ നാലാമതെത്തിയിരിക്കുകയാണ് ആർആർആർ. പ്രശാന്ത് നീലിന്റെ കെ.ജി.എഫ്. ചാപ്റ്ററാണ് ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നാമത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.