ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ; ഇന്ത്യൻ ടീം പരിശീലനം തുടങ്ങി ; ദ്രാവിഡ് ഇന്ന് മാധ്യമങ്ങളെ കാണും

ദില്ലി: മൂന്ന് മാസത്തിനുശേഷം പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  ടി20 പരമ്പരയ്ക്കായി ദില്ലിയില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി.വ്യാഴാഴ്ചയാണ് ആദ്യ മത്സരം. വൈകീട്ട് അഞ്ച് മണിക്ക് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാധ്യമങ്ങളെ കാണും.

Advertisements

അവധിയും വിശ്രമവും കഴിഞ്ഞെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം രാഹുല്‍ ദ്രാവിഡിന് കീഴില്‍ പരിശീലനം തുടങ്ങി. കെ എല്‍ രാഹുലാണ്  പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടം. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Hot Topics

Related Articles