പീരുമേട് ഗ്രാമ പഞ്ചായത്തിലെ വികസന സമിതി യോഗം ചേർന്നു

പീരുമേട് : ജനകീയാസൂത്രണം അഞ്ച് പഞ്ചവത്സര പദ്ധതികൾ പിന്നിട്ടപ്പോൾ വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ ഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനോടൊപ്പം പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചു കൊണ്ട് സുസ്ഥിര വികസനം എന്ന ലക്ഷ്യത്തോടെയാണ് പീരുമേട് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കരട് പദ്ധതി രേഖ അവതരിപ്പിച്ചത്

Advertisements

യോഗത്തിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ 96 മുതൽ പീരുമേട് പഞ്ചായത്താൽ പ്രവർത്തിച്ചിരുന്ന പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ ആദരിച്ചു.
പതിനാല വർക്കിംഗ് ഗ്രുപ്പുകളായി തിരിഞ്ഞ് നടപ്പു സാമ്പത്തികവർഷം നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് രേഖ തയാറാക്കി.

യോഗത്തിൽ പതിനേഴ് വാർഡംഗങ്ങളെ കൂടാതെ ജില്ലാ പഞ്ചായത്തംഗം എസ്.പി രാജേന്ദ്രൻ ,അഴുതബ്ലോക്ക് പ്രസിഡന്റ് എം. നൗഷാദ്, ബ്ലോക്കംഗം സ്മിത മോൾ , പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടിയംഗങ്ങൾ, കുടുംബശ്രീ, അങ്കൺ വാടി, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles