വ്യാജ ഫീസ് റെസീപ്റ്റ് നൽകി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ വഞ്ചിച്ച സംഭവം :അടിമാലിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ കീഴടങ്ങി

അടിമാലി : എം ജി യൂണിവേഴ്സിറ്റി ഫീസ് റെസീപ്റ്റിൽ കൃത്രിമത്തം നടത്തി വ്യാജ ഫീസ് റെസീപ്റ്റ് നൽകി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ വഞ്ചിച്ച സംഭവത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ കീഴടങ്ങി .അടിമാലിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ എയ്ഞ്ചലീസ അക്കാദമി ഉടമ നിരപ്പേൽ പുതുക്കുന്നേൽ സാബുവാണ് ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെ അടിമാലി പോലീസിൽ കീഴടങ്ങിയത്. .

Advertisements

വെള്ളത്തൂവൽ ശല്യാംപാറ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. ഇതേ തുടർന്ന് വിദ്യാർത്ഥിനിയുടെ ഭാവി തുലാസിലായി. ഒരു വർഷമായി ഫീസ് അടച്ച് പഠിച്ച് പരീക്ഷ എഴുതാൻ ആഗ്രഹിച്ച പെൺകുട്ടിയുടെ മോഹമാണ് പൊലിഞ്ഞത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബികോം ഫസ്റ്റ് ക്ലാസിൽ പാസായ പെൺകുട്ടി അടിമാലിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏഞ്ചലിസ അക്കാദമിയില് ബികോം കോർപ്പറേഷൻ എക്സാം എഴുതുവാൻ കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഫീസ് അടച്ച് പഠനം തുടങ്ങിയിരുന്നു. ഈ ഏപ്രിൽ 29 ന് യൂണിവേഴ്സിറ്റി എക്സാം ആയിരുന്നു എന്നാൽ 26ന് വിദ്യാർത്ഥിനിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും എക്സാം അപേക്ഷ താമസിച്ചാണ് ലഭിച്ചതെന്നും ഇതിനാൽ എക്സാം എഴുതുവാൻ സാധിക്കുകയില്ലെന്നും അറിയിപ്പ് ലഭിച്ചത്

യൂണിവേഴ്സിറ്റിയിൽ നേരിട്ട് അന്വേഷിച്ചപ്പോഴാണ് എക്സാമിന് തന്റെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിയുന്നത്. എന്നാൽ തന്റെ പേരിൽ ഫീസ് അടച്ചിട്ടുണ്ടെന്നും റെസീപ്റ്റ് കിട്ടിയിട്ടുണ്ടന്നും യൂണിവേഴ്സിറ്റി അധികൃതരെ വിവരം അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഫീസ് റെസീപ്റ്റിൽ കൃത്രിമത്തം നടത്തിയതായി തെളിഞ്ഞത്. മറ്റൊരു വിദ്യാർത്ഥിനിയുടെ ഫീസ് റെസീപ്റ്റിൽ വിദ്യാർത്ഥിനിയുടെ പേര് ചേർത്ത് ഫീസ് അടച്ചിട്ടുണ്ടെന്ന് സ്ഥാപന ഉടമ പെൺകുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ഫീസ് അടച്ചുവെന്നു പറഞ്ഞു വ്യാജ രസീതാണ് വിദ്യാർത്ഥിനിക്കു നൽകിയത്. ഇതോടെ പരിക്ഷ എഴുതാൻ കഴിഞ്ഞില്ല തുടർന്നു.വിദ്യാർത്ഥിനി അടിമാലി പോലീസിൽ പരാതി നൽകിയതോടെ സ്ഥാപന ഉടമ ‘ഒളിവിൽ പോയി .ഒരാഴ്ച മുൻപു ഹൈക്കോടതിയിൽ നിന്ന് ഇയാൾ മുൻകൂർ ജാമ്യം എടുത്തു തുടർന്നു കോടതി നിർദ്ദേശം പ്രകാരം ഇന്നലെ സ്റ്റേഷനിൽ ഹാജരായി മെഴി രേഖപ്പെടുത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി ജാമ്യം നൽകി വിട്ടയച്ചു.

Hot Topics

Related Articles