ജനത്തെ വലച്ച് മുഖ്യന് സുരക്ഷ: കെജിഒഎ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കോട്ടയം നഗരം ബന്ധവസ്ത്തിൽ; ജില്ലാ ആശുപത്രിയിലേക്ക് പോകുവാൻ പോലും രോഗികൾക്ക് മാർഗ്ഗതടസം; കറുത്ത മാസ്ക് ധരിക്കുന്നതിനും നിരോധനം : സുരക്ഷയ്ക്കിടയിലും കരിങ്കൊടിയുമായി ബി.ജെ.പി : വീഡിയോ കാണാം

കോട്ടയം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. കോട്ടയം നഗരം പൂട്ടി പൊലീസ്. പ്രധാന റോഡുകൾ മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നാൽപ്പതംഗ സംഘം അനുഗമിക്കും. രണ്ട് കമാൻഡോ വാഹനം അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ 5 പേരാകും ഉണ്ടാകുക.

Advertisements

ഇതിനിടെ , കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിയ്ക്ക് നേരെ ബിജെപി, യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിക്ഷേധം നടന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ അശ്വന്ത് മാമലശ്ശേരി, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ്‌ അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് മണിപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ് ചെയ്തു നീക്കി. കടുത്ത സുരക്ഷ വലയത്തിന് ഉള്ളിൽ ആയിരുന്നു പ്രതിക്ഷേധം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. ബസേലിയോസ് ജംഗ്ഷൻ , കലക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക വല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും പൊലീസ് അടച്ചിട്ടിരിക്കുകയാണ്.

മറ്റ് ജില്ലകളിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു പൈലറ്റും, എസ്കോർട്ടും കൂടുതലുണ്ടാകും. എട്ടംഗ ദ്രുതപരിശോധനാ സംഘം ഉണ്ടാകും. പരിപാടിക്ക് പ്രത്യേക സുരക്ഷ വേറെയും ഉണ്ട്. സുരക്ഷ വർധിപ്പിച്ചത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്. മുഖ്യമന്ത്രി വരുന്നതിന് ഒന്നേകാൽ മണിക്കൂർ മുൻപ് തന്നെ ഗതാഗത നിയന്ത്രണം. നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ നഗരത്തിലെ ഹാൾ വരെ കർശന നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തുന്നത്.

പലയിടത്തും ജനങ്ങളും പോലീസും തമ്മിൽ രൂക്ഷമായ വാഗ്വാദം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോട്ടയം മാമ്മൻ മാപ്പിള പോളിന് സമീപമാണ് ജില്ലാ ആശുപത്രി. ഇവിടേക്ക് എത്തിച്ചേരേണ്ട രോഗികൾ പോലും ദുരിതത്തിലായി. നഗരത്തിൽ കറുത്ത മാസ്ക് ധരിക്കുന്നതിനു പോലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ മാമോദിസ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോയ പിഞ്ചുകുഞ്ഞുൾപ്പെടെയുള്ള കുടുംബത്തെ സ്വന്തം വീട്ടിലേക്ക് കടത്തിവിടാതെ പോലീസ് തടഞ്ഞു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ആണ് ബാലാവകാശങ്ങൾ പോലും നിഷേധിച്ചുകൊണ്ടുള്ള ഈ പ്രഹസനം.

Hot Topics

Related Articles