തിരുവല്ല കുമ്പനാട് കാറും ബസും കൂട്ടിയിടിച്ചു : മാർത്തോമാ സുവിശേഷ സംഘം മുൻ ട്രഷറർ മരിച്ചു

തിരുവല്ല : തിരുവല്ല കുമ്പനാട് കാറും ബസും കൂട്ടിയിടിച്ചു മാർത്തോമാ സുവിശേഷ സംഘം മുൻ ട്രഷറർ മരിച്ചു. മാർത്തോമാ സുവിശേഷ സംഘം മുൻ ട്രഷറർ പുറമറ്റം പുളിമൂട്ടിൽ തോമസ് ജേക്കബാ (രാജു പുളിമൂട്ടിൽ – 69)ണ് അപകടത്തിൽ മരിച്ചത്. കുമ്പനാട് മുട്ടുമൺ എസ്ആർ പമ്പിനു സമീപമായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിർദിശയിൽ നിന്നെത്തിയ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ കാറിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ സി പി എം പുറമറ്റം ലോക്കൽ കമ്മിറ്റിയംഗമാണ്. പുറമറ്റം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശോശാമ്മ തോമസ് ( പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) .
മക്കൾ: അരുൺ പി തോമസ്
അഞ്ജു തോമസ്. സംസ്ക്കാരം പിന്നീട്.

Hot Topics

Related Articles