എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ 1801ഇറുമ്പയം ശാഖയിൽ വനിതാ സംഘം വാർഷികം നടത്തി

വൈക്കം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ 1801ഇറുമ്പയം ശാഖയിലെ 905ആം നമ്പർ “വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ശ്രീനാരായണ വനിതാ സംഗമവും”യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖയിലെ വനിതാ സംഘംപ്രസിഡന്റ്‌ നളിനി ഗോപാലൻ ഭദ്രദീപ പ്രകാശനംനടത്തി.വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ ജയ അനിൽ അധ്യക്ഷത വഹിച്ചു.

Advertisements

സെക്രട്ടറി ലതാ അശോകൻ റിപ്പോർട്ടും കണക്കുംഅവതരിപ്പിച്ചു.തിരഞ്ഞെടുപ്പിന് യൂണിയൻ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ വരണാധികാരി ആയിരുന്നു.ശാഖാ പ്രസിഡന്റ്‌ പി എം അനിൽകുമാർ, സെക്രട്ടറി കെ കെ .എം.സോമൻ,പ്രിൻസ് ലാൽ,തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ഭാരവാഹികളായി ലതാ അശോകൻ-പ്രസിഡന്റ്‌, ഷൈല വിനീഷ് -വൈസ് പ്രസിഡന്റ്‌, ഷീജ മോഹൻദാസ് -സെക്രട്ടറി, ശോഭ രാജപ്പൻ-ട്രഷറർ കമ്മിറ്റി അംഗങ്ങളായി മിനി റെജി, പ്രീത പുരുഷൻ,ഗ്രേസി ദേവരാജൻ, സീത സാബു, ചന്ദ്രമ്മ, കുഞ്ഞുമോൾ രാജു,കുശലപുരുഷൻ എന്നിവരെയും തെരഞ്ഞെടുത്തു.
മിനി സുദർശനൻ സ്വാഗതവുംമിനി റെജി കൃതജ്ഞതയും പ്രകാശിപ്പിച്ചു.

Hot Topics

Related Articles