മുഖ്യമന്ത്രി പിണറായി വിജയന്
നേരെ വിമാനത്തിലുണ്ടായ
ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ
ഗൂഢാലോചന ; എ വിജയരാഘവൻ


തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ഈ ആക്രമണത്തിന് പ്രതിപക്ഷം മറുപടി പറയണം. പ്രതിപക്ഷ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിൽ. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

Advertisements

പിന്നീടാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയെ കായികമായി ആക്രമിക്കാനാണ് ശ്രമിച്ചത്. ഈ ആക്രമണത്തിനെതിരെ ജനങ്ങള്‍ രംഗത്ത് വരണം. പണ്ട് തീവിണ്ടിയില്‍ വച്ച് ആക്രമണമുണ്ടായ ചരിത്രം നമുക്ക് മുന്നിലുള്ളതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Hot Topics

Related Articles