വേളാങ്കണ്ണി എക്സ്പ്രസ് അടക്കമുള്ള എക്സ്പ്രസ്
ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കണം ; പൗരസമിതിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി

കടുത്തുരുത്തി: പുതിയതായി സർവ്വീസ് ആരംഭിച്ച വേളാങ്കണ്ണി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി. വേളാങ്കണ്ണി എക്സ്സ്പ്രസ്സ് .വേണാട്ട് .മലബാർ ,രാജ്യറാണി,വഞ്ചിനാട് ,പരശുറാം ,ഐലന്റ് എന്നീ എക്സ്പ്രസ് ടെയിനകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കുക കൂടാതെ സ്റ്റേഷനിൽ റിസർവേഷൻകൗണ്ടർ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ആപ്പാഞ്ചിറ ജംഗ്ഷനിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നു നടന്ന ധർണ്ണ അഡ്വ.മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
പുതുതായി ആരംഭിച്ച വേളാങ്കണ്ണി എക്സ്പ്രസിന് എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് ഒരു സ്റ്റോപ്പ് പോലും അനുവദിക്കാത്ത റെയിൽവെ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കയാണ്.മലബാർ അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഗുണകരമാകുന്ന മലബാർ,രാജ്യറാണി എക്സ് പ്രസുകൾക്ക് സ്റ്റോപ്പിന്റെ കാര്യത്തിൽ നാളിതുവരെ ഒരുപരിഗണനയും റെയിൽവെ നൽകിയിട്ടില്ല. അവഗണന തുടർന്നാൽ നിവേദനം നൽകി ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് ധർണ മുന്നറിയിപ്പു നൽകി.
ആപ്പാഞ്ചിറ പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്റ്റീഫൻ പാറാവേലി,നോബി മുണ്ടയ്ക്കൽ,ജെസി ദേവസ്യ,ഷിജി കുര്യൻ മൂർത്തിങ്കൽ,സജി നടുവിലേക്കുറിച്ചിയിൽ,വിവിധരാഷ്ട്രീയപാർട്ടി നേതാക്കളായ മോഹൻ.ഡി.ബാബു,അഡ്വ.മധു എബ്രഹാം,ശശി ആരിപ്പള്ളി,കെ ഗുപ്തൻ,പി ജെ തോമസ്,ജോണി കണിവേലി,അബ്ബാസ് നടയ്ക്കമ്യാലിൽ ,വാസുദേവൻ നമ്പൂതിരി,ജോസ് ജെയിംസ് നിലപ്പനക്കൊല്ലി,ഷാജഹാൻ കാലായിൽ,തോമസ് മുണ്ടുവേലി,ജോസ് കെ ജോസഫ് മാളിയോക്കൽ,സെബാസ്റ്റ്യൻ കോച്ചേരി,ജോയി പുല്ലുകാലാ,സണ്ണി കരിക്കാട്ടിൽ,ബിനു ചെരിയംകാലാ,സി എസ് ജോർജ്,മാത്തച്ചൻ പന്തല്ലൂർ,ജോസുകുട്ടി കീഴങ്ങാട്ട്,ജിൻസ് ചക്കാലയിൽഎന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles