വൺ സ്റ്റേഷൻ വൺ പ്രോഡക്ട് സ്കീം ഉദ്ഘാടനം തിരുവല്ലയിൽ

തിരുവല്ല: ഭാരത റയിൽവേ മന്ത്രാലയം തദ്ദേശീയ ഗുണനിലവാരമുളള ഉത്പന്നങ്ങൾ റയിൽവേ സ്റ്റേഷനിൽ വില്പനയ്ക്കായി വൺ സ്റ്റേഷൻ വൺ പ്രോഡക്റ്റ് സ്കീം ആരംഭിക്കുന്നു. കേരളത്തിലെ ഈ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കൈത്തറി കരകൗശല വസ്തുക്കൾ കാർഷിക ഉത്പന്നങ്ങൾ തുണിത്തരങ്ങൾ എന്നിവ 15 ദിവസം 1000 രൂപ നിരക്കിൽ സ്റ്റേഷനിൽ പ്രത്യേക തയ്യാറാക്കുന്ന സ്റ്റാളുകളിലൂടെ വില്പന നടത്തുവാൻ റയിൽവേ അനുമതി നല്കും. കേരളത്തിലെ സ്റ്റാളുകളിലെ ആദ്യ വില്പന തിരുവല്ലയിൽ ആന്റോ ആന്റണി എംപി, കോട്ടയത്ത് തോമസ് ചാഴിക്കാടൻ എംപി, ചെങ്ങന്നൂരിൽ കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ നിർവ്വഹിക്കും. കേരള സംസ്ഥാന വ്യവസായ ഡയറക്ടറേറ്റും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും ചേർന്നാണ് റെയിൽവേ യുമായി ചേർന്ന് ഇത്തരം ഒരു പദ്ധതിയിലൂടെ ഉത്പാദകനും ഉപഭോക്താവിനും ഗുണപരമായ രീതിയിൽ വൺ സ്റ്റേഷൻ വൺ പ്രോഡക്റ്റ് ആവിഷ്ക്കരിക്കരിക്കുന്നത് എന്ന് അസോസിയേഷൻ ജില്ല പ്രസിഡന്റ് മോർലി ജോസഫ്സ് . വ്യവസായ വാണിജ്യ കേന്ദ്രം ഓഫീസർ ജെയ്സൺ ഡേവിഡ്, അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ.സി. പ്രദീപ് ചന്ദ്, സംസ്ഥാന സമിതിയംഗം ബെന്നി പാറയിൽ എന്നിവർ വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.

Advertisements

Hot Topics

Related Articles