മുണ്ടക്കയം ചാച്ചിക്കവലയ്ക്ക് സമീപം ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന്

മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചാച്ചിക്കവലയ്ക്ക് സമീപം ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിനു മുകളിൽ ഒരാൾ വെള്ളത്തിൽ മുങ്ങുന്നതായി നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം ചാച്ചിക്കവലയിലെ ചെക്ക് ഡാമിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരിച്ചത് ആരാണെന്നു തിരിച്ചറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles