അതിരമ്പുഴ ആനമലയിൽ ആന പോലെ വളർന്ന് കഞ്ചാവ് മാഫിയ; നാട്ടുകാർക്ക് വഴി നടക്കാനാവാത്ത സ്ഥിതി; നാട്ടുകാർക്ക് വൻ ദുരിതം

അതിരമ്പുഴ :അതിരമ്പുഴ പഞ്ചായത്ത് ആനമല മൂന്നാം വാർഡ് പ്രദേശത്തുപലയിടത്തും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി പേരാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലും റോഡ് പരിസരങ്ങളിലുമായി ലഹരി ഉപയോഗത്തിനായി എത്തുന്നത്.

Advertisements

ഏറ്റുമാനൂർ ഐടിഐ സ്‌കൂൾ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പോലീസിന് എത്തിച്ചേരാൻ സാധിക്കാത്തത് മുതലെടുത്താണ് കഞ്ചാവ് മാഫിയാ ഇവിടെ താവളം ആവുന്നത് രാത്രിയുടെ മറവിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ വാഹനങ്ങൾ തടഞ്ഞുനിർതിയും അസഭ്യമായ വാക്കുകൾ പറഞ്ഞും, ഭീഷണിപ്പെടുത്തിയും ആണ് മാഫിയാസംഘങ്ങൾ രാഷ്ട്രീയ പിൻബലത്തോടെ കഞ്ചാവ് മയക്കുക്കു മരുന്ന് മാഫിയ അതിരമ്പുഴയുടെ മൂന്നാം വാർഡിൽ വിളയാടുന്നു.

Hot Topics

Related Articles