കൊറ്റംകുടി – സ്റ്റോർമുക്ക് റോഡ് ശോച്യാവസ്ഥ : ഉപരോധ സമരം നടത്തി


മല്ലപ്പള്ളി: കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയേയും മല്ലപ്പള്ളി – ചെറുകോൽപ്പുഴ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പൊതുമരാമത്ത് റോഡായ കൊറ്റംകുടി – സ്റ്റോർമുക്ക് ഓസ്റ്റിൻ റോഡിന്റെ കൊറ്റംകുടി മുതലുള്ള ഒന്നര കിലോമീറ്റർ ദൂരത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റോഡ് ഉന്നത നിലവാരത്തിൽ പണിയണമെന്നുമാവശ്യപ്പെട്ട് വേങ്ങഴ ജംഗ്ഷനിൽ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജനകീയ ഉപരോധ സമരം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി.എസ്.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോൺസൺ കുര്യൻ, അനിൽ കയ്യാലാത്ത്, ജോൺസൺ ജേക്കബ്, സജി ഡേവിഡ്, ബാബു കുര്യൻ, സാബു കളർ മണ്ണിൽ, ജോയി ഇടമുറിയിൽ, ലൈല അലക്സാണ്ടർ , എസ് .വിദ്യാമോൾ , എം.വി. കോശി, ഷാജി ചേന്ദംകുഴി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles