ഇനി മുഖം കാണിച്ചാൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം..! ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി യുഐഡിഎഐ

ന്യൂഡെൽഹി: ആധാർ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത. മുഖം കാണിച്ച് ഇനി ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിനായി യുനീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ (UIDAI) FaceRD App എന്ന പേരിൽ ഒരു ആപ് പുറത്തിറക്കി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം. ട്വീറ്റിലൂടെയാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്.

Advertisements

വിവരങ്ങൾ അനുസരിച്ച്, ഈ ആപ് ഉപയോക്താവിന്റെ മുഖം തിരിച്ചറിയാൻ ഫേസ് ഓതന്റികേഷൻ ടെക്‌നോളജി ഉപയോഗിക്കുന്നു. ജീവൻ പ്രമാൻ, റേഷൻ വിതരണം, കോവിൻ വാക്‌സിനേഷൻ ആപ്, സ്‌കോളർഷിപ് പദ്ധതികൾ, കർഷക ക്ഷേമ പദ്ധതികൾ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട വിവിധ ആപ്ലികേഷനുകൾക്കായി ഫേസ് ഓതന്റികേഷൻ ഉപയോഗിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഫീചർ ഒടിപി ഇല്ലാതെ പ്രവർത്തിക്കുന്നു. ഇത് ഉപയോഗിക്കുന്നതിന്, നിങ്ങൾ ആധാർ കേന്ദ്രത്തിലേക്ക് പോകേണ്ടതില്ല. വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ നിന്നോ ലാപ്ടോപിൽ നിന്നോ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ മുഖം വെളിച്ചത്തിലായിരിക്കാൻ ശ്രദ്ധിക്കുക.

Hot Topics

Related Articles