വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വിഡിയോ നിര്‍മിക്കാന്‍ സഹപ്രവർത്തകയെ നിർബന്ധിച്ചു:ക്രൈം നന്ദകുമാറിന് ജാമ്യം

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വിഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം വാരിക എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ടിപി നന്ദകുമാറിന് ജാമ്യം.ഹൈക്കോടതിയാണ് നന്ദകുമാറിന് ജാമ്യം അനുവദിച്ചത്. കാക്കനാട് താമസിക്കുന്ന അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു നന്ദകുമാറിനെതിരെ ചുമത്തിയത്. ഓഫീസില്‍വെച്ച്‌ മോശമായി പെരുമാറിയെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നുമായിരുന്നു ജീവനക്കാരിയുടെ പരാതി.കഴിഞ്ഞ വര്‍ഷം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.

Advertisements

Hot Topics

Related Articles