കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് അറസ്റ്റിൽ : അടിമാലി ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനെ വിജിലൻസ് പിടികൂടി

അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കുലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്കിനെ അറസ്റ്റു ചെയ്തു. അടൂർ സ്വദേശി മനോജാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

Advertisements

റിട്ടയേർഡ് വില്ലേജ് ഓഫീസറുടെ വീടിന് നമ്പർ ഇട്ടു കൊടുക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആയി ആവശ്യപ്പെട്ടു. പിന്നീട് തരാം എന്ന് ഉറപ്പു നൽകിയെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. തുടർന്ന് 8000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് വിജിലൻസ് സംഘം കുടുക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി ആവശ്യപ്പെട്ട കൈക്കൂലി കൈപ്പറ്റുവാൻ അടിമാലി പൊലീസ് സ്റ്റേഷനു എതിർ വശം കനറാ ബാങ്കിന്റെ എ ടി എമ്മിനുസമീപം വരുകയും വിജിലൻസ് കൈക്കൂലിയായി നൽകാൻ ഏൽപ്പിച്ച പണം പ്രതി വാങ്ങുന്നതിനിടയിലാണ് തൊടുപുഴ ഡി വൈ എസ് പി യുടെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.