കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ ബൈക്കിന് തീ പിടിച്ചു; തീ കത്തിയത് റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിന്; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീ പിടിച്ചു. ബൈക്ക് റോഡരികിലേയ്ക്കു മറിഞ്ഞു വീഴുകയും തീ ആളിപ്പടരുകയുമായിരുന്നു. റോഡിൽ മറിഞ്ഞു വീണ ബൈക്കിൽ നിന്നു തീ പതിയെ കത്തിപ്പടരുകയായിരുന്നു.

Advertisements

ബൈക്കിന്റെ ഉടമ സമീപത്തുണ്ടായിരുന്നു. തീ പടർന്ന് ആളുകൾ കൂടിയതോടെ അഗ്നിരക്ഷാ സേനാ അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചു. ഉടൻ തന്നെ കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘം അതിവേഗം സ്ഥലത്ത് എത്തി. തുടർന്നു, തീ വേഗം കെടുത്തി. പെട്രോളിന് തീ പടർന്നിരുന്നെങ്കിൽ ബൈക്ക് പൊട്ടിത്തെറിച്ചേനെ. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

Hot Topics

Related Articles