സഞ്ജു ടോപ്പറായി ; സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം ; പരമ്പര

ഹരാരെ : സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം. സിംബാബ്‌വെ ഉയർത്തിയ 162 റൺസ് 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 43 റൺസെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

Advertisements

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ പത്തുവിക്കറ്റിനാണ് സിംബാബ്‌വെയെ തകർത്തത്. രണ്ടാം മത്സരത്തിലും ടോസ് ലഭിച്ച ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു.

Hot Topics

Related Articles