ചെല്ലാനത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; നേവി തെരച്ചിൽ നടത്തുന്നു

കൊച്ചി: ചെല്ലാനം പുത്തൻതോട് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കൊല്ലം തെൻമല സ്വദേശി രാജുവിന്റെ മകൻ ഫെബിൻ രാജ് (23)നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തെൻമല സ്വദേശി ഫ്രാൻസിസിനെ (29) അവശനിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറോടെയാണ് നാലംഗ സംഘം ബീച്ചിൽ എത്തിയത്. ഇതിൽ രണ്ട് പേർ മാത്രമാണ് കുളിക്കാനിറങ്ങിയത്.

Advertisements

പെരുമ്പാവൂർ പെരിങ്ങോല എഞ്ചിനിയറിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. നേവിയുടെ സഹായത്തോടെ കണ്ണമാലി പൊലീസ് കാണാതായ യുവാവിനായി തിരച്ചിൽ ആരംഭിച്ചു. ബീച്ചിൽ മത്സ്യ ബന്ധനം നടത്തിയിരുന്ന വഞ്ചിക്കാരാണ് ഫ്രാൻസിസിനെ രക്ഷപ്പെടുത്തിയത്.

Hot Topics

Related Articles