ഭാരത് ജോഡോ യാത്ര: കവിയൂർ മണ്ഡല സ്വാഗത സംഘ രൂപീകരണം നടന്നു

കവിയൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കവിയൂർ മണ്ഡല സ്വാഗത സംഘ രൂപീകരണ കൺവൻഷൻ നടത്തി. മഠത്തിൽ കുടുംബയോഗ ആഡിറ്റോറിയത്തിൽ കൂടിയ കൺവൻഷൻ ഐ എൻ റ്റി യു സി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്ര തിരുവല്ല നിയോജക മണ്ഡലം കോ ഓർഡിനേറ്റർ അഡ്വ. റെജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, കവിയൂർ മണ്ഡലം പ്രസിഡൻ്റ് മണിരാജ് പുന്നിലം, ഭാരത് ജോഡോ യാത്ര മണ്ഡലം കൺവീനർ കെ ദിനേശ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ എം വി തോമസ്, ലിൻസി മോൻസി, അനിത സജി, മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ ഫിലിപ്പ് പട്ടരേട്ട്, കൊച്ചുമോൻ പുത്തത്തിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വിനു ജേക്കബ്, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ രാജൻ എം കെ , ലിജോ ചാക്കോ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അശോക് കുമാർ, സുജിത് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles