ദുബായ് : മൂന്നുവർഷം നീണ്ട സെഞ്ച്വറി വരൾച്ചക്ക് അറുതി വരുത്തി ആഞ്ഞടിച്ച വിരാട് കോഹ്ലി അഫ്ഗാനെതിരെ നേടിയത് തകർപ്പൻ സെഞ്ച്വറി. 55 പന്തിൽ സെഞ്ച്വറി തികച്ച കോഹ്ലി ഇതിനോടകം നാല് സിക്സറുകളും 11 ഫോറും പറത്തിക്കഴിഞ്ഞു. 2019 നവംബർ 23 ന് ബംഗ്ളാദേശിനെതിരെ ചരിത്ര പരമായ പിങ്ക് ബോൾ ടെസ്റ്റിൽ , സെഞ്ചുറി നേടിയ ശേഷം ഇത് ആദ്യമായാണ് കോഹ്ലി ഇൻറർനാഷണൽ ക്രിക്കറ്റിൽ ഒരു സെഞ്ച്വറി തികയ്ക്കുന്നത്. ഇതോടെ മൂന്നുവർഷം നീണ്ട സെഞ്ചുറി വരൾച്ചക്കാണ് അറുതി വരുത്തിയിരിക്കുന്നത്. കോഹ്ലിയുടെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനെതിരെ പ്രതീക്ഷ നശിച്ച മത്സരത്തിൽ ഇന്ത്യ 200 കടന്നു.
ടോസ് നേടിയ അഫ്ഗാൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യാതൊരു സമ്മർദ്ദവും ഇല്ലാതെ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രാഹുലും കോഹ്ലിയും ചേർന്നു നൽകിയത്. സ്കോർ 100 കടന്നശേഷം രാഹുൽ പുറത്തായെങ്കിലും ഡ്രൈവിംഗ് സീറ്റിൽ നിന്ന് പിന്മാറാൻ കോഹ്ലി തയ്യാറായിരുന്നില്ല. 119ൽ രാഹുലും , 6 റൺ കൂടി കൂട്ടിച്ചേർത്ത് സൂര്യകുമാർ യാദവും പന്തിനെ ഒരു വശത്തു നിർത്തി തകർത്തടിക്കുകയായിരുന്നു വിരാട് കോഹ്ലി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നു ഇല്ലാതിരുന്ന മത്സരത്തിൽ തകർത്തു കളിക്കുകയായിരുന്നു മുൻ ക്യാപ്റ്റൻ. രണ്ടു മത്സരങ്ങളിലും ഫോമിന്റെ ലാഞ്ചനകൾ കാണിച്ചു തുടങ്ങിയ കോഹ്ലി മൂന്നാം മത്സരത്തിൽ റൺ ഒന്നും എടുക്കാതെ പുറത്തായത്തിന് വിമർശനം നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുവർഷം നീണ്ട സെഞ്ച്വറി വരൾച്ചയ്ക്ക് അറുതിവരുത്തി ട്വന്റി 20 യിൽ കോഹ്ലി തകർപ്പൻ സെഞ്ച്വറി നേടിയത്.
സെഞ്ച്വറി യോടെ ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 212 റൺ എടുത്തു. രാഹുൽ 62 ഉം , സൂര്യ ആറും , പന്ത് പുറത്താകാതെ 20 ഉം റൺ നേടി.