ടീമേ ഓണമല്ലേ ! ബിനീഷ് ബാസ്റ്റിന്റെ ഓണാശംസ പോസ്റ്റിന് വർഗീയ കമന്റുമായി സംഘപരിവാർ പ്രവർത്തകർ : കുറിയ്ക്ക് കൊളുന്ന മറുപടിയുമായി ബിനീഷ് ബാസ്റ്റിൻ

കൊച്ചി : ഓണത്തോടനുബന്ധിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ ചില കുത്തിത്തിരുപ്പ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ലോകത്തിന്റെ കോണില്‍ മലയാളി എവിടെ ഉണ്ടെങ്കിലും അവിടെ ഓണം ആഘോഷിച്ചിരിക്കും.ജാതി – മത ഭേദമന്യേ മലയാളികള്‍ ഒരുമയോടെ ആഘോഷിക്കുന്ന ദിവസമാണ് പൊന്നോണം. ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും അടുത്തകാലത്തായി ഉയര്‍ന്നുവരുന്നുണ്ട്. അത്തരത്തില്‍ ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്ന് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണെന്നും വര്‍ഗീയത പുലമ്ബാന്‍ ഇവിടെ ആളെ ആവശ്യമില്ലെന്നും ബിനീഷ് പറഞ്ഞു.

Advertisements

‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്? ഇത് ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ആഘോഷമല്ല. ഇന്നലെ ഓണത്തിന്റെ പരിപാടികളില്‍ മുസ്ലിം പെണ്‍കുട്ടികളുടെ ഡാന്‍സും പാട്ടും ഒക്കെ കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം, ഇസ്‌ലാമിക രാഷ്ട്രം ആയി പോയോ എന്നൊരു തോന്നല്‍’ – ഇതായിരുന്നു വൈറലായ കമന്റ്. ഇതിന് മറുപടി നല്‍കുകയായിരുന്നു ബിനീഷ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ടീമേ.. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഞങ്ങള്‍ ആഘോഷിക്കും. ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്ബളങ്ങിയും. ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്ബാന്‍ ആളെ ആവശ്യമില്ല. വര്‍ഗീയത തുലയട്ടെ’, ബിനീഷ് ബാസ്റ്റിന്‍ ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്തു. വൈറല്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു നടന്റെ പോസ്റ്റ്.

Hot Topics

Related Articles