മാജിക് മഷ്റൂം കിട്ടിയോ ? അടുക്കളയിൽ നിന്റെ അമ്മയുണ്ടാകും പോയി ചോദിക്ക് ; വിവാദ മറുപടിയുമായി ഷൈൻ നിഗം

കൊച്ചി : അടുത്ത കാലത്തായി വിവാദങ്ങളില്‍ എപ്പോളും നിറഞ്ഞു നില്‍ക്കുന്ന നടനാണ് ഷെയ്ന്‍ നിഗം, ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രത്തിന് താഴെ വന്ന അധിക്ഷേപ കമന്റിന് ഷെയ്ന്‍ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.

Advertisements

ഡ്രീം ഓണ്‍ എന്ന തലക്കെട്ടോടെ ഷെയ്ന്‍ പങ്കുവച്ച ചിത്രത്തിന് താഴെ ലഹരി പദാര്‍ത്ഥമായ മാജിക് മഷ്‌റൂം കിട്ടിയോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് കണ്ട് പ്രകോപിതനായ ഷെയ്ന്‍ രൂക്ഷമായ ഭാഷയിലാണ് മറുപടിയും നല്‍കിയത്. അടുക്കളയിൽ നിന്റെ അമ്മയുണ്ട് , പോയി ചോദിക്ക് എന്നതായിരുന്നു ഷൈന്റെ മറുപടി കമന്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോദ്യവും മറുപടിയും ചേര്‍ത്ത് ‘കൊടൈക്കനാല്‍ പോയവര്‍ എല്ലാരും തീവ്രവാദികള്‍ ആണോ?’ എന്ന അടിക്കുറിപ്പോടെ ഷെയിന്‍ തന്നെ സ്‌ക്രീന്‍ ഷോട്ട് തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ പങ്കുവച്ചു. ഷെയിനിന്റെ പ്രതികരണത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. മറുപടി ഭാഷ അതിരുകടന്നതായാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles