തിരുവനന്തപുരം : 64-ആമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പാലക്കാട് ജില്ലക്കാണ് മീറ്റിലെ ആദ്യ സ്വര്‍ണം ലഭിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദിനാണ് സ്വര്‍ണം. പെണ്‍കുട്ടികളുടേതില്‍ പൂഞ്ഞാര്‍ എസ്.എന്‍.വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദേബിക ബെന്‍ സ്വര്‍ണം നേടി.
മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സബ് ജൂനിയര്‍ ബോയ്സ് & ഗേള്‍സ്, ജൂനിയര്‍ ബോയ്സ് & ഗേള്‍സ്, സീനിയര്‍ ബോയ്സ് & ഗേള്‍സ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.