കാഞ്ഞിരപ്പള്ളി : കാളകെട്ടിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു.
മാഞ്ഞുക്കുളം പുത്തൻപുരയ്ക്കൽ
വർക്കി ജോർജിൻ്റെ വീടാണ് തകർന്നത്.
Advertisements
ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് വീടിന്റെ ഒരു ഭാഗം തകർന്നത്. വീട്ടുകാർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്തംഗം റാണി ടോമിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് കുടുംബത്തെ മാറ്റി താമസിപ്പിക്കാൻ ശ്രമം ആരംഭിച്ചു. റവന്യൂ അധികൃതരും നാശനഷ്ടം വിലയിരുത്തുന്ന നടപടികളും തുടങ്ങി.