17 കാരി ഗർഭിണിയായ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പന്നിയൂർ പള്ളിയാംമൂലയിലെ അബ്ദുൾ സമദിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിലാണ്സ്റ്റേഷൻ പരിധിയിലെ 17 കാരിയെ യുവാവ് പല തവണ പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് പോലീസിൽ പരാതിയെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements

Hot Topics

Related Articles