മിർപൂർ : ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ആതിഥേയരായ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 227 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി.ഉമേഷ് യാദവിന്റേയും അശ്വിന്റേയും ബൗളിംഗ് മികവിലാണ് കുറഞ്ഞ സ്കോറില്‍ ഇന്ത്യ ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്.
തകര്‍ച്ചയോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. 39 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ബംഗ്ലാദേശിന് നഷ്ടമായി. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് 16 റണ്‍സും മുഷ്ഫിഖുര്‍ റഹിം 26 റണ്‍സും ലിറ്റണ്‍ ദാസ് 25 റണ്‍സും നേടി പുറത്തായപ്പോള്‍ 157 പന്തില്‍ 12 ഫോറും ഒരു സിക്സും അടക്കം 84 റണ്‍സ് നേടിയ മോമിനുള്‍ ഹഖ് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് 15 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന് 21.5 ഓവറില്‍ 71 റണ്‍സ് വഴങ്ങി 4 വിക്കറ്റും ജയദേവ് ഉനട്കട് 2 വിക്കറ്റും നേടി.
ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്‍പിലാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത ഉറപ്പാക്കുവാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.