തിരുനെല്ലി തെറ്റ് റോഡില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് രാമനാട്ടുകര ഫറോക്ക് കോളേജ് റോഡിലെ കുമ്പിയാലകത്ത് വീട്ടില്‍ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 3.45നായിരുന്നു കേസിനാസ്പദമായ സംഭവം. യാത്രക്കാരനില്‍ നിന്നും 1.40 കോടി തട്ടിയെടുത്തുവെന്നാണ് പരാതി.
പോലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഈ കേസില്‍ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കല്‍ വീട് സുജിത്ത്(28),എറണാകുളം അങ്കമാലിപള്ളിയാനം വീട് ശ്രീജിത്ത് വിജയന്‍(25),കണ്ണൂര്‍ ആറളം കാപ്പാടന്‍ വീട് സക്കീര്‍ ഹുസൈന്‍(38), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ വീട് ജോബിഷ്(23) തുടങ്ങിയവരെ ഏതാനും മാസങ്ങള്‍ക്കു മുമ്പ്് മാനന്തവാടി ഡിവൈഎസ്പി: എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരുന്നു.
കവര്‍ച്ചാസംഘത്തെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയായിരുന്ന പോലീസ്. തുടര്‍ന്ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ വെച്ച് അതിസാഹസികമായി മോഷണസംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തിരുനെല്ലി സിഐ പിഎല്‍ ഷൈജുവിന്റെ മുകളിലൂടെ പ്രതികള്‍ കാര്‍ കയറ്റിയിറക്കിയിരുന്നു. അന്ന് പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാമനാട്ടുകര സ്വദേശിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.