ബത്തേരി പൂമലയില്‍ കടുവയിറങ്ങി; ഒറ്റ രാത്രിക്ക് നാല് ആടുകളെ ആക്രമിച്ചു

ബത്തേരി നഗരസഭയിലെ പൂമലയില്‍ കടുവയിറങ്ങി. ഒറ്റരാത്രിക്ക് നാല് ആടുകളെ ആക്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കരടിമൂലയില്‍ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്നും ചെറുപുഷ്പഗിരി ഫ്രാന്‍സിസിന്റെ ഒന്നും ആടുകളെയാണ് ആക്രമിച്ചത്.

Advertisements

വീടിനു 50 മീറ്റര്‍ മാറിയാണ് രാമകൃഷ്ണന്റെ ആല. ശബ്ദം കേട്ട് മകനൊപ്പം പുറത്തിറങ്ങിയ രാമകൃഷ്ണന്‍ കടുവ ആലയില്‍നിന്നു പുറത്തേക്ക് പോകുന്നതാണ് കണ്ടത്. അര മണിക്കൂറിനുശേഷമാണ് ഫ്രാന്‍സിസിന്റെ ആടിനെ ആക്രമിച്ചത്. രാമകൃഷ്ണന്റെ വീട്ടില്‍നിന്നു അര കിലോമീറ്റര്‍ അകലെയാണ് ഫ്രാന്‍സിസിന്റെ വീട്. രാവിലെ സ്ഥലത്തു എത്തിയ വനപാലകരെ പ്രദേശവാസികള്‍ മണിക്കൂറോളം തടഞ്ഞുവച്ചു. ആടുകളുടെ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കുക, കടുവയെ കൂടുവച്ച് പിടിക്കുക, നിരീക്ഷണത്തിനു ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധ സമരം.

Hot Topics

Related Articles