തോട്ടപ്പളളിയില്‍ 2 പാലങ്ങള്‍: സ്പില്‍വേയിലുടെ ഗതാഗതം നിരോധിക്കും

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ദേശീയപാത നവീകരിക്കുമ്പോൾ സ്പിൽവേ പാലത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കിയേക്കും. സ്പിൽവേക്കു പടിഞ്ഞാറു ഭാഗത്തായി രണ്ടു സമാന്തര പാലങ്ങളാകും നിർമിക്കുക. ഓരോ പാലത്തിലും 3 വരി ഗതാഗതം നടത്തും.

Advertisements

14 മീറ്റർ വീതിയിലാണ് പാലങ്ങൾ നിർമിക്കുന്നത്. തോട്ടപ്പള്ളിയിൽ കായലിന്റെ വടക്കേക്കരയിൽ നിന്നു തുടങ്ങുന്ന പാലം തൃക്കുന്നപ്പുഴയ്ക്കുള്ള റോഡിനെ മറികടന്ന് ടിഎസ് കനാലിനു സമീപമാകും അവസാനിക്കുക. ആകെ 413 മീറ്ററാകും പാലത്തിന്റെ നീളം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പിൽവേ പാലത്തെക്കാൾ 5 മീറ്ററോളം ഉയരത്തിലാകും പുതിയ പാലം നിർമിക്കുക. ഇതിനായി സോയിൽ ടെസ്റ്റ് നടത്തി.

പുതിയ പാലം വരുന്നതോടെ നിലവിലെ പാലത്തിൽ കായലിൽ നിന്ന് കടലിലേക്കുള്ള വെള്ളമൊഴുക്ക് നിയന്ത്രിക്കുന്ന സ്പിൽവേയുടെ പ്രവർത്തനം മാത്രമാകും ഉണ്ടാകുക. ഗതാഗതം ഒഴിവാക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പാലങ്ങളിൽ ഷട്ടറുകൾ ഉണ്ടാകില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.