കൊച്ചി : ദിവസങ്ങളോളം നീണ്ടുനിന്ന നാടകീയതയ്ക്കൊടുവിൽ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട മോഹൻലാൽ. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിൻറെ പേരാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ലാലേട്ടൻ പുറത്തുവിട്ടത്. മലൈക്കോട്ടെ വാലിഭൻ – എന്ന പേരാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ പുറത്തുവിട്ടത്. ദിവസങ്ങളോളമായി മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്യുന്നത് സംബന്ധിച്ച് സസ്പെൻസ് നിലനിന്നിരുന്നു.
ലിജോയും മോഹൻലാലും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പോസ്റ്ററിന്റെ ഓരോ ഭാഗങ്ങളാണ് പുറത്തുവിട്ടത്. ഇതോടെ ചിത്രത്തിൻറെ കഥയും സാങ്കേതികവിദ്യയും അടക്കമുള്ള കാര്യങ്ങളിലും സസ്പെൻസ് നിലനിന്നിരുന്നു. മോഹൻലാൽ സിനിമയിൽ ഒരു ഗുസ്തിക്കാരന്റെ വേഷത്തിൽ എത്തുന്നതായാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൻറെ ആദ്യചിത്രമായ അങ്കമാലി ഡയറീസ് മുതൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സിനിമകൾ എടുത്ത ലിജോയുടെ പുതിയ ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിനിടെയാണ് മലയാളത്തിന്റെ സൂപ്പർ മെഗാ താരം മോഹൻലാലും ലിജോ ജോസ് പല്ലിശ്ശേരിയും കൈകോർക്കുന്ന വാർത്ത പുറത്തുവന്നത്. ഈ ചിത്രത്തിൻറെ അനൗൺസ്മെൻറ് മുതൽ തന്നെ പ്രേക്ഷകരും അത്യധികം ആവേശത്തിലായിരുന്നു. ഇതിനിടയാണ് ഇപ്പോൾ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.