ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യശാല അടച്ചതിന് ശേഷം മദ്യത്തിനായ് ചെന്നപ്പോള്‍ മദ്യം ലഭിച്ചില്ല. അതിന്റെ കലിപ്പ് തീര്‍ക്കാന്‍ മദ്യശാലയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തു.
മാനന്തവാടി ബിവറേജ് ഔട്ട് ലറ്റിന്റെ പ്രീമിയം കൗണ്ടറിന്റെ ചില്ലാണ് ഇന്നലെ രാത്രി 9.15ന് എറിഞ്ഞു തകര്‍ത്തത്. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ യുവാവാണ് പകുതിയടച്ച ഷട്ടറിനടിയിലൂടെ ചില്ലിന് നേരെ എറിഞ്ഞത്. ഇതിന് ശേഷം ബൈക്കില്‍ സുഹൃത്തിനൊപ്പം രക്ഷപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഷോപ് ഇന്‍ ചാര്‍ജ് ജിജോ ജോസഫിന്റെ പരാതി പ്രകാരം മാനന്തവാടി പോലീസ് അന്വേഷണമാരംഭിച്ചു. അതിക്രമിച്ച് കടന്ന് പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.അതിനിടെ സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.