നോക്കാന്‍ ആളില്ല: രോഗികള്‍ വലയുന്നു

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ നാലിലൊന്ന് നഴ്സിങ് ജീവനക്കാർ മാത്രം. 1300 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് 358 പേർ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തസ്തികകൾ ‍സൃഷ്ടിച്ചില്ലെങ്കിൽ രോഗികൾക്കൊപ്പം ജീവനക്കാരും വലയും.

Advertisements

1051 കിടക്കകളാണ് ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളത്. പക്ഷേ, രോഗികളുടെ എണ്ണം കൂടിയതോടെ നിലവിൽ ഉപയോഗിക്കുന്നത് 1572 കിടക്കകൾ. രോഗികളുടെ എണ്ണത്തിലെ വർധന, മാറിമാറി വന്ന സർക്കാരുകളെ അറിയിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും സ്റ്റാഫ് പാറ്റേൺ പുതുക്കിയിട്ട് 60 വർഷത്തിലേറെയായെന്നും ജീവനക്കാർ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1572 രോഗികളിൽ 212 പേർ ഐസിയുവിലാണ്. നോർമൽ വിഭാഗത്തിൽ 462 പേരും ഓക്സിജൻ പിന്തുണ ആവശ്യമായ വിഭാഗത്തിൽ 898 പേരുമുണ്ട്. ചികിത്സാ വിഭാഗം മാറുന്നതിനനുസരിച്ച് നഴ്സിങ് ജീവനക്കാരുടെ എണ്ണത്തിലും വ്യത്യാസം വരും. ജനറൽ വാർഡിൽ 6 രോഗികൾക്ക് ഒരു നഴ്സ് എന്നതാണ് അനുപാതമെങ്കിൽ, മേജർ ഓപ്പറേഷൻ തിയറ്ററിൽ ഒരു രോഗിക്ക് 2 നഴ്സിങ് ജീവനക്കാർ വേണം. ഇതോടെ ആശുപത്രിയിലെത്തുന്ന രോഗികള്‍ വലയുകയാണ്.

Hot Topics

Related Articles